തൊടുപുഴ: പ്രവിശ്യാ ഡിസിഎൽ ഡയറക്റ്റേഴ്സ് മീറ്റും സാരഥി സംഗമവും ജൂൺ 20 ശനിയാഴ്ച ഉച്ച കഴിഞ്ഞ് 1.45 മുതൽ തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് യു.പി. സ്കൂളിൽ നടക്കും.
പ്രവിശ്യയിലെ മൂവാറ്റുപുഴ, കൂത്താട്ടുകുളം, കരിങ്കുന്നം, രാമപുരം, മൂലമറ്റം, കലയന്താനി, കരിമണ്ണൂർ, തൊടുപുഴ എന്നീ മേഖലകളിലെ സ്കൂൾ തല ഡയറക്ടർമാരും മേഖലാ തല അധ്യാപക ഭാരവാഹികളും പങ്കെടുക്കണമെന്ന് പ്രവിശ്യാ കോ- ഓർഡിനേറ്റർ റോയ്.ജെ .കല്ലറങ്ങാട്ട് അറിയിച്ചു.